പുല്ലാട്: എസ്.എൻ.ഡി.പി യോഗം പുല്ലാട് ഈസ്റ്റ് 2722 -ാം ശാഖയുടെയും 1005 -ാം വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. ശാഖാ പ്രസി‌ഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ,യോഗം ഡയറക്ടർ ബോർഡ് അംഗം രാഗേഷ്, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ജിനു ദാസ്,സുവർണ,മിനി, യൂണിയൻ മേഖലാ കൺവീനർ രാജൻ, യൂണിയൻ കമ്മിറ്റിയംഗം സി.ആർ.രാജശേഖരൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി കെ.സി. ഗോപി സ്വാഗതം പറഞ്ഞു.