പത്തനംതിട്ട: അട്ടച്ചാക്കൽ മാർ പീലക്‌സിനോസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ 115 ാമത് പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി. വികാരി റവ.ജോർജ് മാത്യു കോർ എപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിച്ചു.പെരുന്നാളിനോടനുബന്ധിച്ച് ഇന്നു രാവിലെ 10ന് ഒരുക്കധ്യാനത്തിന് ഫാ.ജോൺ വർഗീസ് നേതൃത്വം നൽകും. നാളെ വൈകിട്ട് സന്ധ്യാപ്രാർത്ഥനയേ തുടർന്ന് ഫാ.തോമസ് അമയിൽ പ്രസംഗിക്കും. 10ന് രാവിലെ ഏഴിന് ബംഗളൂരു ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. 10ന് പ്രദക്ഷിണം,ശ്ലൈഹിക വാഴ്വ്. ഇടവക വികാരി റവ.ജോർജ് മാത്യു കുറ്റിക്കണ്ടത്തിൽ കോർ എപ്പിസ്‌കോപ്പ, ട്രസറ്റി എം.വി.വർഗീസ്, സെക്രട്ടറി ടി.എം.ജോണി തോട്ടത്തിൽ, ജനറൽ കൺവീനർ രാജു ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.