തിരുവല്ല: പൊതുമരാമത്ത് തിരുവല്ല റോഡ്‌സ് സബ് ഡിവിഷനിലെ തിരുവല്ല റെയിൽവേ സ്റ്റേഷൻ മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ നാളെ മുതൽ 10 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്നു അസി.എക്സി.എൻജിയർ അറിയിച്ചു.