തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല മാർത്തോമാ കോളേജിൽ നടന്ന ഉമ്മൻ തലവടി മെമ്മോറിയൽ ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവല്ല എസ്.സി.എസ് സ്‌കൂൾ ജേതാക്കളായി. ഫൈനലിൽ പ്രമാടം നേതാജി ഹൈസ്‌കൂളിനെയാണ് തോൽപ്പിച്ചത്. മാത്യു ടി.തോമസ് എം.എൽ.എ വിജയികൾക്കുള്ള ട്രോഫികളും, കാഷ് അവാർഡും വിതരണം ചെയ്തു. ക്ലബ് ഡയറക്ടർ ബോർഡ് മെമ്പർ മോഹൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമാ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഐസി കെ.ജോൺ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ. കുര്യൻ ജോൺ, സുനിൽ കോശി ജോർജ്, പ്രൊഫ. നിജി, മുനിസിപ്പൽ കൗൺസിലർ ഷാജി തിരുവല്ല, ഡോ വിപിൻ, ജോബി എബ്രഹാം, ജേക്കബ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.