തിരുവല്ല: 11കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ മുത്തൂർ ക്ഷേത്രം, തോപ്പിൽമല, ഐശ്വര്യ ബീവറേജസ്, സിറ്റിസൺ പാലം, മോഹനാലയം, മാംഗോജ്യുസ്, മൈക്രോവേവ് എന്നീ ട്രാൻഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.