നാരങ്ങാനം: സപ്ലൈകോയുടെ നാരങ്ങാനം മാവേലി സ്റ്റോർ, മാവേലി സൂപ്പർ മാർക്കറ്റായി നാളെ പ്രവർത്തനമാരംഭിക്കും. ആലുങ്കൽ കിഴക്കേജംഗ്ഷനിൽ പുളിമൂട്ടിൽ ബിൽഡിംഗിൽ നാളെ 12.30ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എം.എൽ.എ.അദ്ധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആദ്യ വില്പന നിർവഹിക്കും.