തിരുവല്ല: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം പി.എൻ. രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ പി.ഡി.മോഹനൻ, പി.എം.റെജികുമാർ, പി.എൻ മധുസൂദനൻപിള്ള, സി.ടി.തങ്കച്ചൻ,രാധാമണി,രാജീവ് ജി,ഓ.വിശ്വംഭരൻ, പി.ശശികുമാർ,കെ.എൻ.വിശ്വനാഥൻ നായർ എന്നിവർ പ്രസംഗിച്ചു പഞ്ചായത്ത് തല കൺവെൻഷനുകളും പ്രചാരണ ജാഥകളും നടത്താൻ യോഗം തീരുമാനിച്ചു.