കോഴിക്കോട്: മലബാറിൽ ബ്രദറൺ സഭയുടെ സീനിയർ സുവിശേഷകനായിരുന്ന അടിവാരം മടയത്രയിൽ (ഗോസ്പൽ ഹോം) പരേതനായ ഐ.സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവൽ (കുഞ്ഞമ്മ - 82) നിര്യാതയായി. സംസ്‌കാരം വെള്ളി 12.30ന് അടിവാരം ബ്രദറൺ സഭയുടെ മീൻമുട്ടിയിലുള്ള സെമിത്തേരിയിൽ. ഇടയാറന്മുള പ്ലാവേലിൽ കുടുംബാംഗമാണ്. മക്കൾ: ജയ്‌മോൾ രാജു (ബഹ്രൈൻ), ഷാജി സാമുവൽ (സുവിശേഷകൻ, അടിവാരം ബ്രദറൺ ചർച്ച്), ഷിബു സാമുവൽ (ബഹ്രൈൻ). മരുമക്കൾ: കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് രാജു (ബഹ്രൈൻ), ഗോൾഡ (പുളിക്കൽ, അടിവാരം), ലിജി (കരോട്ടേക്കുറ്റ്, പുതുപ്പള്ളി).