മണക്കാല: തകർന്നു കിടക്കുന്ന അടൂർ ഗോപാലകൃഷ്ണൻ റോഡ് പുതുക്കിപ്പണിയാൻ 75ലക്ഷത്തിന്റെ പദ്ധതി സർക്കാരിൽ സമർപ്പിച്ച് അംഗീകാരം നേടിയ ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരിയെയും റോഡിന്റെ ദുരവസ്ഥ ജനശ്രദ്ധയിൽ കൊണ്ടുവന്ന കേരളകൗമുദിയേയും തുവയൂർ വടക്ക് പൗരസമിതി അഭിനന്ദിച്ചു. റോഡ് നിർമ്മാണം വേഗത്തിൽ നടത്തുന്നതിന് നടപടി വേണം. ക്രമക്കേട് ഒഴിവാക്കി ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന മേൽനോട്ട സമിതി രൂപീകരിക്കണമെന്ന് ഭാരവാഹികളായ അനിൽ മണക്കാല, പഞ്ചായത്ത് അംഗം ബാബു ചന്ദ്രൻ,മണക്കാല പൊന്നച്ചൻ എന്നിവർ ആവശ്യപ്പെട്ടു.