തിരുവല്ല: ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ലൈസമ്മ വി.കോരയുടെ ബധിരർക്കൊരു ഭാഷാ സഹായി എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് ഡയറ്റ് മുൻ പ്രിൻസിപ്പലും എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസറുമായിരുന്ന ഡോ.ആർ.വിജയമോഹനൻ പ്രകാശന കർമം നിർവഹിച്ചു.പത്തനംതിട്ട ഡയറ്റ് ഫാക്കൽറ്റി അജീഷ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സിന്ധു പി.എ,ആറന്മുള ബി.പി.ഒ സുജമോൾ എന്നിവർ പങ്കെടുത്തു. തിരുവല്ല സി.എസ്.ഐ ബധിര വിദ്യാലയത്തിലെ റിട്ട.അദ്ധ്യാപികയാണ് പുസ്തക രചിച്ച ലൈസമ്മവി.കോര.