എഴുമറ്റൂർ:ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിബു പ്രേംലാൽ അദ്ധ്യക്ഷനായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ സുനിൽ, ഷിഹാബുദ്ദീൻ എന്നിവർ ക്ലാസെടുത്തു.സ്‌കൂൾ സീനിയർ അസിസ്റ്റന്റ് അനിതാ പി.നാരായണൻ,അദ്ധ്യാപകൻ ഡി.സനോഷ്,സ്റ്റാഫ് സെക്രട്ടറി മോൻസി കുര്യൻ എന്നിവർ പ്രസംഗിച്ചു.