തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നെടുമ്പ്രം പഞ്ചായത്ത് ഓവറോൾ കിരീടം സ്വന്തമാക്കി. കടപ്ര പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മാത്യുടി.തോമസ് എം.എൽ.എ.സമ്മാനദാനം നടത്തി.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ മുഖ്യ പ്രഭാഷണം നടത്തി.കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, ബ്ലോക്ക് മെമ്പർമാരായ ബിനിൽകുമാർ,സൂസമ്മ പൗലോസ്,ശോശാമ്മ മജു, ഈപ്പൻ കുര്യൻ,അഡ്വ.സതീഷ് ചാത്തങ്കരി,അംബിക മോഹൻ,അനുരാധ സുരേഷ്,അന്നമ്മവർഗീസ്,അഡ്വ.എം.ബി.നൈനാൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ബീനാകുമാരി എന്നിവർ പ്രസംഗിച്ചു. കലാ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്. കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി പാസുകൾ ബ്ലോക്ക് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.