തിരുവല്ല: ഭാരതീയ ദളിത് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രവർത്തക സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി.ടി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എൻ.അച്യുതൻ,അജി തമ്പാൻ,ശ്രീജിത്ത് മുത്തൂർ, ഗോപി ഉളവാത്തുപറമ്പിൽ, വി.കെ.മധു,സുനിൽ, സജി കണ്ടത്തിൽ,ഗോപാലകൃഷ്ണൻ,സരളകുമാരി എന്നിവർ പ്രസംഗിച്ചു.