agriculture
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ തരിശുഭൂമി കൃഷിയുടെ ഭാഗമായി കാർഷിക ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സമൃദ്ധി പ്രചാരണ പരിപാടികളുടെ ഭാഗമായി തരിശുഭൂമി കൃഷിയിറക്കൽ നടത്തി. വാർഡ് ഒന്നിൽ നടത്തിയ ഹരിതശ്രീ സംഘ നെൽകൃഷിയുടെ വിത്തിടീൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനിൽകുമാർ നിർവഹിച്ചു. കർഷകർക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങളും പ്രസിഡന്റ് വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീദേവി സതീഷ്‌കുമാർ,എ.ഡി.എം.സി സലീന, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.