പടയണിപ്പാറ: എസ്.എൻ.ഡി.പി യോഗം പടയണിപ്പാറ 3071നമ്പർ ശാഖ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ആഘോഷം നാളെ ആരംഭിക്കും.കോരുത്തോട് ബാലകൃഷ്ണൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും.നാളെ രാവിലെ സമൂഹ പ്രാർത്ഥന, വൈകിട്ട് ദീപാരാധന.ഏഴിന് രാവിലെ 10.30ന് ആത്മീയ പ്രഭാഷണം. വൈകിട്ട് 7.15ന് ആചാര്യവരണം.എട്ടിന് രാവിലെ 10ന് പഞ്ചവിംശതി കലശപൂജ.വൈകിട്ട് നാലിന് ഘോഷയാത്ര. 7ന് സാംസ്കാരിക സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ടി.ജി സജി അദ്ധ്യക്ഷത വഹിക്കും.ജനറൽ കൺവീനർ പി.എസ്.അനിൽകുമാർ,റാന്നി യൂണിയൻ കൺവീനർ പി.ആർ.അജയകുമാർ, ശാഖാ വൈസ് പ്രസിഡന്റ് ലതാ ശശിധരൻ, ഗുരുധർമ്മ പ്രചരണ സഭ റാന്നി മണ്ഡലം പ്രസിഡന്റ് സി.എസ്.വിശ്വംഭരൻ, സ്വാഗതസംഘം സെക്രട്ടറി സി.ഡി.വിദ്യാധരൻ എന്നിവർ സംസാരിക്കും.8.15ന് കലാസന്ധ്യ, 9ന് ഗാനമേള.