പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണബാങ്കിൽ നിന്ന് ലക്ഷങ്ങളുമായി മുങ്ങിയ കളക്ഷൻ ഏജന്റിനെതിരെ നിയമനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്ക് സെക്രട്ടറിയെ ഡി.വൈ.എഫ്.എെ പ്രവർത്തകർ ഉപരോധിച്ചു. പൊലീസ് എത്തി നീക്കംചെയ്തു. മേഖലാ സെക്രട്ടറി റോബിൻ വിളവിനാലിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.