കോന്നി : കൊക്കാത്തോട്ടിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബർ ഷീ​റ്റുകളും മേൽകൂരയും കത്തി നശിച്ചു.കൊക്കാത്തോട് കാഞ്ഞിരപ്പാറ പുത്തൻവീട്ടിൽ വിജയന്റെ പുകപുരയ്ക്കാണ് തീ പടർന്ന് പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കോന്നിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചു.