പത്തനംതിട്ട: സർക്കാരിന്റെ നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയൻ തലക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിലർമാരായ സി. ആർ.സന്തോഷ്, കെ.ആർ.രാജൻ എന്നിവർ സംസാരിച്ചു.