തിരുവല്ല: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തിവരുന്ന സർക്കാർ ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങൾ നിറുത്തലാക്കി കുടുംബശ്രീയിൽ നിന്നും ഉദ്യോഗാർത്ഥികളെ എടുക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് വി.പി.എം.എസ്. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. താൽക്കാലിക നിയമനങ്ങളിലെ സംവരണം അട്ടിമറിക്കുന്നതിനും സ്വജനപക്ഷപാതത്തിനും ഇതിടയാക്കുമെന്നും കമ്മിറ്റി വിലയിരുത്തി.സംസ്ഥാന പ്രസിഡന്റ് കെ.ശശീന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ. പി.എ.പ്രസാദ്,ട്രഷറർ എൻ.ബാബു,കെ.പീതാംബരൻ,പി.കെ.ഷിബു,കെ.ടി. ശശി,എ.സി.രാജേഷ്,പി.എ.പ്രദീപ്,ബാബു കാവാലം,വി.എൻ.ഷാജി,പി.എസ്. ഷിബു,പി.കെ.ബിജു,ജി.കെ.ജയകൃഷ്ണൻ,വി.കെ.രാധാമണി എന്നിവർ പ്രസംഗിച്ചു.