പന്തളം: ആകാശവും ഭൂമിയും ഇല്ലാതായാലും സുവിശേഷം നിലനിൽക്കുമെന്ന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രോപ്പൊലീത്ത അഭിപ്രായപ്പെട്ടു.പന്തളം യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റ 19 മത് എക്യുമെനിക്കൽ കൺവെൻഷൻ പന്തളം അറത്തിൽ സെന്റ് ജോർജ് മഹാ ഇടവകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രോപ്പൊലീത്ത.പ്രസിഡന്റ് ജോൺ ഡാനിയേൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.റവ.ചാക്കോ തോമസ് സുവിശേഷ പ്രസംഗം നടത്തി.റവ.ഫാ. ജോസഫ് തടത്തിൽ,റവ.ഫാ.ജോൺപോൾ,റവ.ഫാ.ശാമുവേൽ തേവത്തുമണ്ണിൽ, റവ.ഫാ.രാജൻ വർഗ്ഗീസ്, റവ.ഫാ.ഗീവർഗീസ് ജോൺ, റവ.ഡോ.മോനി മാത്യു,റവ.ബെന്നി ഇ മാത്യു,സെക്രട്ടറി ബാബു പീടികയിൽ, ട്രഷറർ ജേക്കബ് കുഴിപ്പാറ,ജനറൽ കൺവീനർ എബി,കോഓഡിറ്റേർ ബെന്നി മാത്യു പുതിയവീട്ടിൽ, തോമസ് പുന്തല, ടി.വൈ.മാത്യു എന്നിവർ പ്രസംഗിച്ചു.