parakkode
പറക്കോട് ഡിവിഷനിലെ അംഗൻവാടി വർക്കർമാർ പരിശീലനത്തിൽ ലഭിച്ച സ്മാർട്ട് ഫോണുകളുമായി

പറക്കോട്: കേന്ദ്ര സർക്കാരിന്റെ നാഷണൽ ന്യൂട്രിഷൻ മിഷൻ പരിപാടിയായ പോഷൻ അഭിയാൻ, സംസ്ഥാന സർക്കാരിന്റെ സമ്പുഷ്ട കേരളം പദ്ധതികളുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് പറക്കോട് അഡിഷണലിലെ 109 അംഗൻവാടി വർക്കർമാർക്ക് സ്മാർട്ട് ഫോൺ വിതരണവും ട്രെയിനിംഗും നടത്തി. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരവും ICDS CAS എന്ന സോഫ്റ്റ്‌വെയർലൂടെ അപ് ലോഡ് ചെയ്യാൻ സാധിക്കാത്തക്ക തരത്തിലാണ് സ്മാർട്ട് ഫോണുകൾ തയാറാക്കിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളുമായി വിവര ശേഖരണത്തിന് അംഗൻവാടി വർക്കർമാർ ഇനി വീടുകളിൽ എത്തും.