പത്തനംതിട്ട: ജില്ലയിലെ മെഴുവേലി ഗ്രാമം ഇനി ക്ഷീരഗ്രാമമാകും. സംസ്ഥാന ക്ഷീരവികസന വകുപ്പ് പത്ത് ഗ്രാമപഞ്ചായത്തുകളിൽ 50 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ക്ഷീരകർഷകർക്ക് പ്രയോജനപ്രദമായ നിരവധി പദ്ധതികൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് പശുക്കളുടെ നാല് യൂണിറ്റുകൾ ആരംഭിക്കും. ഇതിനായി ഒരു യൂണിറ്റിന് 1.84 ലക്ഷം രൂപ നൽകും. രണ്ട് പശു യൂണിറ്റ് 30 എണ്ണമാണ് ആരംഭിക്കുന്നത്. ഒരു യൂണിറ്റിന് 69,000 രൂപ വീതം നൽകും. ഒരു പശു, ഒരു കിടാരി ഉൾപ്പെടുന്ന കോമ്പസിറ്റ് ഡെയറി യൂണിറ്റ് 10 എണ്ണവും മൂന്ന് പശു, രണ്ട് കിടാരി ഉൾപ്പെടുന്ന യൂണിറ്റ് 30 എണ്ണവും ആരംഭിക്കും. 25000 രൂപ വിലമതിക്കുന്ന അഞ്ച് കറവയന്ത്രങ്ങൾ, അരലക്ഷം രൂപ ചെലവിൽ രണ്ട് കാലിത്തൊഴുത്തുകൾ എന്നിവ കർഷകർക്കു നൽകും. 250 ക്ഷീരകർഷകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ലക്ഷമിടുന്നത്. ജില്ലയിൽ മെച്ചപ്പെട്ട നിലയിൽ ക്ഷീര സംഭരണം നടത്തുന്ന സംഘങ്ങൾ മെഴുവേലിയിലുണ്ട്. 650 ലിറ്റർ പാൽ പ്രതിദിനം രണ്ട് സംഘങ്ങളായി അളക്കുന്നുണ്ട്.
ക്ഷീരഗ്രാമമായി മാറുന്നതോടെ കർഷകർക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാനാകും. പശുക്കളെ വളർത്തുന്നവർക്ക് അവരുടെ സാഹചര്യത്തിനനുസൃതമായി എണ്ണം വർദ്ധിപ്പിക്കുന്നതിനും ഫാമുകൾ യന്ത്രവത്കരിക്കുന്നതിനും തൊഴുത്തിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ധനസഹായം ലഭ്യമാക്കും.
വിവിധ പദ്ധതികളിലൂടെ ജില്ലയിൽ പാൽ ഉൽപാദനം വർദ്ധിപ്പിക്കാനാണ് ക്ഷീരവികസനവകുപ്പ് ലക്ഷ്യമിടുന്നത്.
സിൽവി മാത്യു,
ഡെപ്യൂട്ടി ഡയറക്ടർ
പ്രതിദിനം ശരാശരി പാൽ സംഭരണം 50,000 ലിറ്ററാണ്. ഇതിൽ 39,000 ലിറ്റർ മിൽമയ്ക്കും ബാക്കി 11,000 ലിറ്റർ പ്രാദേശികമായും
വിപണനം ചെയ്യുന്നു.
പദ്ധതികളും ഗുണഭോക്താക്കളുടെ എണ്ണവും
2 പശു യൂണിറ്റ് - 30 എണ്ണം
5 പശു യൂണിറ്റ് - 4 എണ്ണം
കോമ്പസിറ്റ് ഡയറി യൂണിറ്റ് (1പശു +1കിടാരി) - 10 എണ്ണം
കോമ്പസിറ്റ് ഡയറി യൂണഇറ്റ് (3 പശു+ 2കിടാരി) - 30 എണ്ണം
കറവയന്ത്രം @ 25000 - 5 എണ്ണം
കാലിത്തൊഴുത്ത് @ 50000 - 2 എണ്ണം
അവശ്യാധിഷ്ഠിത ധന സഹായം - 18 എണ്ണം
ധാതുലവണ മിശ്രിതം - 154 പേർക്ക്
കാലാവസ്ഥ വ്യതിയാന സാഹചര്യം : 25000 ₹