തിരുവല്ല: നിയോജക മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിലെ കുന്നന്താനം,കല്ലൂപ്പാറ,ആനിക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രവർത്തികൾക്കായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 82ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു.കുന്നന്താനം പഞ്ചായത്തിൽ ആഞ്ഞിലിത്താനത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ,കല്ലൂപ്പാറ പഞ്ചായത്തിലെ കുഭമലയിൽ കരിയ്ക്കനാംപൊയ്ക -കുഴിവേലിപ്പടി റോഡിന് 12 ലക്ഷം രൂപ,ആനിക്കാട് പഞായത്തിലെ പാട്ടപുരയിടം -കുരുന്നുംവേലി റോഡിൽ പുന്നവേലി വലിയ തോടിന് കുറുകെ കലുങ്ക് നിർമ്മിക്കാൻ 40 ലക്ഷം രൂപ എന്നീ പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഈ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതാണെന്നും ഉടൻ തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പണി തുടങ്ങുവാൻ കഴിയുമെന്നും എം.എൽ.എ അറിയിച്ചു.