പത്തനംതിട്ട: കുമ്പഴ നഗരത്തിന്റെ ഹൃദയഭാഗത്ത് ആക്രിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം നർക്കോട്ടിക്‌സ് ഡി.വൈ.എസ്.പി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തു.ആക്രികടയുടമകളായ ലക്ഷ്മി,ഗണേശ് എന്നിവരെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടത്തി ജില്ലയിൽ എത്തിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു ഈ കേന്ദ്രമെന്നും,മുൻപും നിരവധി നിരോധിത പുകയില വിൽപന കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ എന്നും പൊലീസ് പറയുന്നു.നർക്കോട്ടിക്‌സ് ഡി.വൈ.എസ്.പി.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.സമീപകാലങ്ങളിൽ നടന്ന വൻ റെയ്ഡുകളിൽ ഒന്നാണിതെന്ന് പൊലീസ് സംഘം പറയുന്നു.റെയ്ഡിൽ എസ്.ഐമാരായ ബോബി വർഗീസ്,ഹക്കീം,എ.എസ്.ഐ ഷാജി,സിവിൽ പൊലീസ് അംഗങ്ങളായ ബിജു,സുരേഷ് ബാബു,രജിത്ത് എന്നിവർ പങ്കെടുത്തു.