പത്തനംതിട്ട: ജില്ലാ യുവജന ക്ഷേമബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ജില്ലാതല കായികമത്സരങ്ങൾ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് വോളിബോൾ, വടംവലി, പഞ്ചഗുസ്തി മത്സരങ്ങൾ കുളനട ഗ്രാമപഞ്ചായത്ത് ഹയർസെക്കൻഡറി സ്​കൂളിലും കബഡി മത്സരം കരുണ യൂത്ത് ക്ലബ് സ്റ്റേഡിയത്തിലും, ഷട്ടിൽ പന്തളം ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. കലാമത്സരങ്ങൾ ഇന്ന് ആരംഭിച്ച് നാളെ വൈകിട്ട് അവസാനിക്കും. മൂന്നു വേദികളിലായിട്ടാണ് മത്സരം നടക്കുക.
കലാമത്സരങ്ങളുടെ ആരംഭദിനമായ ഇന്ന് ഒന്നാം വേദിയായ കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി. രണ്ടാംവേദിയായ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി, മൈം, നാടകം, കവിതാലാപനം, ഉപകരണസംഗീതം എന്നിവയും വേദി നമ്പർ മൂന്നായ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രചനാമത്സരങ്ങൾ, ഉപന്യാസ മത്സരങ്ങൾ, കവിതാരചന, കഥാരചന, മെഹന്തി, പുഷ്പാലങ്കാരം, പ്രസംഗം (മലയാളം) പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി ) എന്നീ മത്സരങ്ങളും നടക്കും.