office
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്

തിരുവല്ല: സംസ്ഥാനത്ത് ഹരിതകേരള മിഷനുമായി ചേർന്ന് ഏറ്റെടുത്ത ഹരിത പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡിന് പത്തനംതിട്ടയിൽ ഇരവിപേരൂർ പഞ്ചായത്ത് അർഹമായി.മൂന്ന് ലക്ഷം രൂപയും ഫലകവുമാണ് ലഭിക്കുക. 2011മുതൽ ആരംഭിച്ച ജൈവവൈവിദ്ധ്യ പരിപാലന പ്രവർത്തനങ്ങൾ, നീർത്തട മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ,ഹരിതഗ്രാമം പദ്ധതികൾ എന്നിവയാണ് ഇരവിപേരൂരിന്റെ ഹരിത പ്രവർത്തനങ്ങളുടെ തുടക്കം.

മാത്യകാപരമായത്.......

മാലിന്യ സംസ്‌കരണത്തിൽ പ്രധാനമായും 11000 കിലോയോളം പൊടിച്ച പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ്, ഹരിതകർമ്മ സേനയെ ഉപയോഗിച്ച് പ്രളയാനന്തരം 2018ൽ സംഭരിച്ച 127ടൺ മാലിന്യങ്ങൾ, 2019ൽ സംഭരിച്ച 13ടൺ അജൈവ മാലിന്യങ്ങൾ, 36ടൺ ഇവെയ്സ്റ്റ്, കൂടാതെ ജൈവമാലിന്യ സംസ്‌ക്കരണത്തിനായി വീടുകളിൽ നിർമ്മിച്ച 8400 കമ്പോസ്റ്റ് പിറ്റ് എന്നിവയും പരിഗണിച്ചു. പ്ലാസ്റ്റിക്കിന് ബദലായി തുണിസഞ്ചി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി 3000 തുണിസഞ്ചി വിതരണം ചെയ്തതും തുണി സഞ്ചി നിർമ്മാണത്തിനായി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തത് മാതൃകാപരമായി.

നടപടികളെടുത്തത്

ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്ന പഞ്ചായത്ത് ഓഫീസാണ് മറ്റൊന്ന്. മാലിന്യ സംസ്‌ക്കരണം ശുചിത്വ സംവിധാനം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ലൈസൻസ് അദാലത്തുകൾ,ശുചിത്വ പ്രശ്‌നങ്ങൾ ഉണ്ടാക്കിയ ആറ് അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ പൂട്ടിയതും 1,11,000 രൂപയോളം പിഴ ഈടാക്കിയതും രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതും മാലിന്യ സംസ്‌ക്കരണരംഗത്ത് നിയമ നടപടികളാണ്.

-2011 മുതലുള്ള പ്രവർത്തനങ്ങൾ

ജൈവവൈവിദ്ധ്യരംഗത്ത് തുടർച്ചയായി നടത്തിവരുന്ന പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് ഇടയാക്കിയത്

എം.ടി അനസൂയാദേവി

(പ്രസിഡന്റ് )