തിരുവല്ല: പ്രവേശന പരീക്ഷകളിൽ മാർഗനിർദ്ദേശം നൽകുന്നതിന് മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ സെന്റർ ഫോർ എക്സലൻസ് പ്രവർത്തനം തുടങ്ങുന്നു. മെഡിക്കൽ,എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ, പ്രവേശന പരീക്ഷയ്ക്കുള്ള ക്രാഷ് കോഴ്സ് ഉടനെ തിരുവല്ലയിലെ കോഴഞ്ചേരിയിലും ആരംഭിക്കും. ജാതിമത ഭേദമെന്യേ ഗ്രാമപ്രദേശങ്ങളിലെ പ്രതിഭകൾക്ക് പരിശീലനം നൽകി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രത്യേകം തയാറാക്കിയ പഠന സാമഗ്രികൾ, സ്മാർട്ട് ക്ലാസ് മുറികൾ, സ്‌കോളർഷിപ്പ്, നിർദ്ധന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം എന്നിവയുണ്ടാകും. ജനുവരിയിൽ നടത്തുന്ന സീമാറ്റ്, കെ.മാറ്റ്, കെ.എ.എസ് ക്ളാസുകൾ തിരുവല്ലയിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 80867 07610.