കോന്നി : ഇതരസംസ്ഥാന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരുക്കേറ്റു.കോന്നി വട്ടക്കാവ് തുണ്ടിൽപ്പറമ്പിൽ അനീഷിനാണ് പരുക്കേറ്റത്.കോന്നി മാമൂട്ടിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം.നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലും തകർത്തു. പരിക്കേറ്റ അനീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.