07-award
കനിവിന്റെ പുത്തൻ കൈയ്യൊപ്പുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്.

പന്തളം: അശരണർക്ക് കൈത്താങ്ങാകുന്ന സ്‌നേഹപൂർവം പദ്ധതിയുമായി ഇലവുംതിട്ട ജനമൈത്രി പൊലീസ്. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. എസ്.എച്ച്.ഒ.ടി.കെ.വിനോദ് കൃഷ്ണന്റെ മേൽനോ​ട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ,ആർ.പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് ക്യാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.മോട്ടോ ന്യൂറോ ഡിസീസ് മൂലം രണ്ട് വർഷമായി തളർന്ന് കിടക്കുന്ന ചരിവുകാലയിൽ തെക്കേതിൽ സുനിൽ,മെനിഞ്ചയിറ്റിസ് ബാധിച്ച് പൂർണമായും തളർന്ന് പോയ പതിനേഴ്കാരൻ അനന്തു, ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതെ ഒറ്റയ്ക്ക് കഴിയുന്ന ഉളളന്നൂർ വെട്ടി നില്കുന്നതിൽ തൊണ്ണൂറ്കാരി റാഹേലമ്മ തുടങ്ങിയ പദ്ധതിക്ക് അർഹരായവർക്ക് ഇലവുംതിട്ട എസ്.എച്ച്.ഒ.ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നേരിട്ടെത്തി വിതരണം ചെയ്തു.എസ്.ഐ.ടി.പി ശശികുമാർ,ബിനോജ്, ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ,ആർ.പ്രശാന്ത്,എസ്.ശ്രീജിത്ത്,സുധീഷ് ഉപേന്ദ്രൻ എന്നിവർനേതൃത്വം നല്കി.വരും മാസങ്ങളിൽ അർഹരായ കൂടുതലാൾക്കാരിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചു.