അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നടപ്പാക്കുന്ന സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാറജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാർ, അജികുമാർ, റോസമ്മ ഡാനിയേൽ, ബിജി, ഇംപ്ലിമെന്റിംഗ് ഓഫീസർമാരായ വി.ആർ ശ്യാമള, പ്രൊഫ. പ്രഭാകരകുറുപ്പ്, റെജി പ്രഭാകരൻ, ഷെമീമ, മീനാക്ഷി എന്നിവർ പ്രസംഗിച്ചു.