ചിറ്റാർ: തരിശായി കിടന്ന മൂന്നേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ഒരുക്കി കർഷക കൂട്ടാ​യ്മ. ചിറ്റാർ തെക്കേക്കര വാലേൽപ്പടി ഏലാ പ്രദേശത്തെ സ്ഥലമാണ് 20 പേരടങ്ങുന്ന വനിതാ സംഘംകൃഷിക്കായി ഒരുക്കിയത്.വിത്തിടീൽ ഉദ്ഘാടനം ചീരവിത്ത് നിലത്തിൽ പാകി പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു.പാവൽ,പടവലം,പയർ ഉൾപ്പെടെയുള്ള പച്ചക്കറിയിനങ്ങൾ വിളയിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.കൃഷിഭവനിൽ നിന്ന് ലഭ്യമാക്കിയ അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ ഇതിനായി ഉപയോഗിക്കും. ജൈവിക മാർഗങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ള രീതിയാണ് അവലംബിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ശ്രീധരൻ വാർഡംഗം ടി.കെ.സജി,കൃഷി ഓഫീസർ മുഹമ്മദ് റിയാസ്,ശ്രീദത്ത് തുടങ്ങിയവർ പങ്കെടുത്തു.