ഇലവുംതിട്ട: മെഴുവേലി,കിടങ്ങന്നൂർ പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ തകരാറിലാകുന്നത് പതിവാകുന്നതായി പരാതി.പരാതി കൊടുത്ത് ആഴ്ചകൾ പിന്നിട്ടാലും തകരാർ പരിഹരിക്കാൻ അധികൃതർ തയാറാക്കുന്നില്ല.ഫോൺ തകരാർ കാരണം മിക്കവരും കണക്ഷൻ ഉപേക്ഷിക്കുകയാണ്.ഇലവുംതിട്ട,കിടങ്ങന്നൂർ ബി.എസ്.എൻ.എൽ മോബൈൽ ഫോണുകൾക്കും മിക്ക ഇടങ്ങളിലും റേഞ്ച് ഇല്ലെന്നും പരാതിയുണ്ട്.ആറോഡ്,തൂണിയോട്,കൈയ്യംതടം തുടങ്ങിയിടങ്ങളിലും റെയ്ഞ്ച് കിട്ടുന്നില്ല.