07-ncc
തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ സി സി യുടെ നേതൃത്വത്തിൽ നടത്തിയ പ്ലാസ്റ്റിക്ക് വിരുദ്ധ റാലി തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ. അലക്‌സ് പോളചിറക്കൽ ഫ്‌ളാഗ്ഗ് ഓഫ്‌ചെയ്യുന്നു

തിരുവല്ല: പ്ലാസ്റ്റിക്ക് നിരോധനവുമായി സഹകരിച്ച് തിരുവല്ല നഗരത്തെ പ്ലാസ്റ്റിക്ക് വിമുകതമാക്കാൻ കർമ്മ പദ്ധതിയുമായി മാർത്തോമ്മ കോളേജ് എൻ.സി.സി.പദ്ധതി ഇന്നലെമുതൽ ആരംഭിച്ചു. ശുചിത്വ വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവല്ല മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ നിർവഹിച്ചു.

തിരുവല്ല മുൻസിപ്പൽ അസ്ഥാനം മുതൽ തിരുവല്ല മുൻസിപ്പൽ പാർക്ക് വരെ വിളംബര ജാഥ നടത്തി. പദ്ധതിയുടെ ഭാഗമായി കാവുംഭാഗത്തെ കുട്ടികളുടെ പാർക്ക് ശുചിയാക്കി പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കി. തുടർന്നുള്ള ദിവസങ്ങളിൽ തിരുവല്ലയിലെ പൊതുസ്ഥലങ്ങൾ, റോഡുകൾ എന്നിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കും. വാരാചരണത്തിന്റെ ഭാഗമായി ചേർന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് തരം തിരിച്ച് മുൻസിപ്പാലിറ്റിക്ക് കൈമാറും.കൂടാതെ പദ്ധതിയുടെ ഭാഗമായി പ്ലോഗിംഗ് , തെരുവ് നാടകം,പോസ്റ്റർ പ്രദർശനം,സെമിനാർ,പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശ റാലി എന്നിവ സംഘടിപ്പിക്കും.പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് വിമുകത റസിസൻസ് അസോസിയേഷന് അവാർഡ് നൽകും.മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.ഐ സി.കെ ജോൺ, ഗിരിജ, റെയിസൻ സാം രാജു, ജനി ജോസ്,ആകാശ് ,വിനീത്, പൂജ, എബിൻ എന്നിവർ പ്രസംഗിച്ചു.