തിരുവല്ല: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 29ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയും തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഇന്ന് രാവിലെ 10ന് മുൻ എം.പി എം.ബി.രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി എൻ.ടി.ശിവരാജൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.ഫിറോസ്,സ്വാഗത സംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ്.വി.ആന്റണി, ജോ.സെക്രട്ടറി എൻ.ഡി.വത്സല എന്നിവർ പ്രസംഗിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.വി.പീറ്റർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി രാജൻ.ഡി.ബോസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ ബിനു ജേക്കബ് നൈനാൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.
വൈകിട്ട് 3ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. സുധീഷ് വെൺപാല മുഖ്യപ്രഭാഷണം നടത്തും.
4.30ന് കാവുംഭാഗം ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം രാജുഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.എൻ ശ്രീകുമാർ, സി.ബിന്ദു,സി.ടി.വി ജയാനന്ദൻ എന്നിവർ പ്രസംഗിക്കും. 8ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം നടക്കും.11ന് നടക്കുന്ന അനുമോദന സമ്മേളനം മുൻ എം.എൽ.എ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിക്കും. മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം, ബദലാകുന്ന കേരളം എന്നതാണ് സമ്മേളന മുദ്രാവാക്യം. സബ് ജില്ലകളിൽ നിന്നായി 302 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.