നാരങ്ങാനം: നാരങ്ങാനം, പരിയാരം, പൂക്കോട്, വെള്ളപ്പാറ ഭാഗങ്ങളിൽ പന്നിശല്യം രൂക്ഷമായി.പന്നിക്കൂട്ടങ്ങൾ റോഡിലും നിലയുറപ്പിച്ച് തുടങ്ങിയതോടെ വഴിയാത്രക്കാരും ഭീതിയിലാണ്.
ഈ ഭാഗങ്ങളിൽ കപ്പ, ചേമ്പ്,ചേന, തുടങ്ങിയ കൃഷികൾ പൂർണമായും നശിപ്പിക്കുന്നുണ്ട്.കൃഷി നശിപ്പിക്കുന്ന പന്നികളെ പിടിക്കുന്നതിന് അനുമതി നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.