പന്തളം: കൃക്ഷിഭവനിലെ ജീവനക്കാരിയോട് പന്തളം എസ്.ഐ. ശ്രീകുമാർ അപമര്യാദയായി പെരുമാറിയെന്ന് ആരോ​പി​ച്ച് ഡി. വൈ. എഫ്. ഐ. പന്തളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കടയ്ക്കാട് സ്വദേശിനി ജയയോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. ഇവരുടെ ഭർത്താവ് മ​ധു അയൽ​വാ​സി​യുമായി ഉണ്ടായ അടിപിടി കേസിലെ പ്രതിയായിരുന്നു. മധുവിന് ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചിരുന്നു. ഇതറിയാതെയാണ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ജയയുടെ ജോലി സ്ഥലത്തെത്തി മോശമായി പെരുമാറിയതെന്ന് പറയുന്നു. സംഭവത്തെക്കുറിച്ച് അ​ന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് സി.ഐ.ഇ.ഡി.ബി ജൂ ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പി​ച്ചത്. ഡി. വൈ. എഫ്. ഐ പന്തളം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ശ്രീ​ഹരി, സെക്രട്ടറി അഭിഷ്​, സി.പി.എം. പന്തളം ലോക്കൽ കമ്മറ്റി സെക്രട്ടറി നവാസ് ഖാൻ. അഭിലാഷ്, ഷെഫീക്ക്, ഷാനവാസ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.