തിരുവല്ല: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷം സി.പി.എം നേതൃത്വത്തിൽ 8ന് (ഞായർ) മലയിത്രയിൽ നടക്കും. വൈകിട്ട് 5ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ സി.ജി.കുഞ്ഞുമോൻ അദ്ധ്യക്ഷനായിരിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ആർ.സനൽകുമാർ, ഫ്രാൻസിസ് വി.ആന്റണി, കെ. പ്രകാശ് ബാബു, ബിനിൽ കുമാർ, സുശീലാമണി, പ്രമോദ് ഇളമൺ, കെ.ദിനേശ്, ജിഷു പീറ്റർ, പീറ്റർ മാത്യു, പ്രദീപ് ആറ്റുക്കാട്ടിൽ, രാജൻ പി.ടി, അനീഷ്, ശരത് എന്നിവർ പ്രസംഗിക്കും. രാത്രി 7ന് കെ.പി.എ.സിയുടെ നാടകം മരത്തൻ 1892. വിളംബര റാലി, ഫോട്ടോ പ്രദർശനം എന്നിവ നടക്കും.