07-crime
പോലീസ് പിടിയിയാല മോഷ്ടാക്കൾ

പത്തനംതിട്ട: നിരവധി മോഷണക്കേസുകളിൽ പ്രതികളായ നാലുപേർ പൊലീസിന്റെ പിടിയിലായി. ചിറ്റാർ തോമയെന്ന തോമസ്, ഇടയാറന്മുള സ്വദേശി ഉല്ലാസ്,കല്ലൻ ഗോപാലൻ എന്ന ഗോപാലൻ,അയിരൂർ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്‌. കോഴഞ്ചേരി കേന്ദ്രീകരിച്ച് ആളില്ലാത്ത വീടുകളിൽ ഇവർ മോഷണം നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച പുലർച്ചെ ആറന്മുള ഇൻസ്‌പെക്ടർ സന്തോഷ് കുമാർ നടത്തിയ പെട്രോളിംഗിനിടെയായിരുന്നു തോമസിന്റെ അറസ്റ്റ്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് മറ്റുള്ളവരെപ്പറ്റി വിവരം കിട്ടിയത്. ഡിവൈ.എസ്.പി കെ.സജീവിന്റെ നേതൃത്വത്തിൽ മറ്റുള്ളവരെ പിടികൂടി മോഷണ മുതലുകൾ കണ്ടെടുത്തു.ആറന്മുള എസ്.ഐമാരായ ദിജേഷ്,വേണു,ബിജു ജേക്കബ്ബ് ബാബു,സി.പി.ഒമാരായ രാജൻ,ജോബിൻ,ഉദയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.