07-maramon

കോഴഞ്ചേരി : മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം 125ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 9 മുതൽ 16 വരെ മാരാമൺ മണൽപ്പുറത്ത് നടക്കും. കൺവെൻഷൻ നഗറിലേക്കുള്ള പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌ക്കോപ്പ നിർവ്വഹിച്ചു. റവ. ജോർജ്ജ് ഏബ്രഹാം കൊറ്റനാട് (ജനറൽ സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു. സി.വി. വർഗീസ് (ലേഖക സെക്രട്ടറി), അനിൽ മാരാമൺ (ട്രഷറാർ), റവ. സാമുവേൽ സന്തോഷ് ( സഞ്ചാര സെക്രട്ടറി), പി.പി. അച്ചൻകുഞ്ഞ് (സഭാ ട്രസ്റ്റി), മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ജോസ് പി. വയ്ക്കൽ, ഷീബാ തോമസ്, റോണി സ്‌കറിയ, അനീഷ് കുന്നപ്പുഴ, സാലി ലാലു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജിലി പി. ഈശോ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ഗോപാലകൃഷ്ണൻ നായർ, റവ. ജോർജ്ജ് ഏബ്രഹാം, റവ. വർഗീസ് ഫിലിപ്പ്, ജോൺ തോമസ്, രാജു തോമസ് എന്നിവർ പ്രസംഗിച്ചു.
ഈ വർഷത്തെ മാരാമൺ കൺവെൻഷൻ ശതോത്തര രജത ജൂബിലിയായി ആഘോഷിക്കുമെന്നും ഇതിലേക്ക് 24 സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുവെന്നും മീഡിയ കൺവീനർമാരായ പി.കെ. കുരുവിള, ഡോ. എബി വാരിക്കാട് എന്നിവർ അറിയിച്ചു.