ചെന്നീർക്കര : ചെന്നീർക്കര എസ്.എൻ.ഡി.പി സ്‌കൂളിന് പുരസ്‌കാരം ആലപ്പുഴയിൽ നടന്ന ഏഴാമത് ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ ചെന്നീർക്കര സ്‌കൂളിന്റെ സാക്ഷി എന്ന ഹ്രസ്വചിത്രം രണ്ട് അവാർഡുകൾ കരസ്ഥമാക്കി.മികച്ച രണ്ടാമത്തെ കുട്ടികളുടെ ഹ്രസ്വ ചിത്രം, മികച്ച തിരക്കഥ എന്നീ അവാർഡുകളാണ് നേടിയത്. സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധാനം ശിവജ്യോതി അരുന്ധതി എന്നിവരാണ്.വൈഷ്ണവി എസ് വിജുവിന്റെ തിരക്കഥയ്ക്ക് രോഹിത് സുബിൻ അനന്തു എന്നിവർ കാമറ ചലിപ്പിച്ചു.ചിത്രത്തിൽ അദ്വൈത് ആര്യാ സുദർശനൻ,ബ്രിറ്റി,അഭിരാമി,നന്ദു സുനിൽ എന്നിവർ അഭിനയിച്ചു. ഇന്നലെ ആലപ്പുഴയിൽ നടന്ന സമാപന സമ്മേളനത്തിൽ 15000 രൂപയും പ്രശസ്തിപത്രവും കുട്ടികൾ സ്വീകരിച്ചു.