തിരുവല്ല : പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് തിരുവല്ലയെ വിമുക്തമാക്കാൻ തിരുവല്ല മാർത്തോമ്മ കോളേജ് തയാറാക്കിയ കർമ്മ പദ്ധതിയുടെ ഭാഗമായി കുറ്റപ്പുഴ,മാർത്തോമ്മ കോളേജ് റോഡ് കുറ്റപ്പുഴ കിഴക്കൻ മുത്തൂർ റോഡ് എന്നിവിടങ്ങളിൽ നിന്ന് പ്ലോഗിങ്ങിലൂടെ കേഡറ്റുകൾ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചു. സ്വീഡനിൽ രൂപം പ്രാപിച്ച വ്യത്യസ്ത വ്യായാമ രീതിയാണ് പ്ലോഗിംഗ്.വ്യായാമത്തിനൊപ്പം വ്യായാമം ചെയ്യുന്ന സ്ഥലവും വൃത്തിയാക്കുക എന്നതാണ് പ്പോഗിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.പ്ലോഗിംഗ് 15 കേരള എൻ.സി.സി ബറ്റാലിയൻ കമാൻഡിംഗ്ഓഫീസർ കേണൽ സഞ്ജീവ് ബവേജ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ.ഐ.സി.കെ ജോൺ അദ്ധ്യക്ഷത വഹിച്ചു.എൻ.സി സി ഓഫീസർ ലെഫ്റ്റണന്റ് റെയിസൻ സാംരാജു, എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ.ആകാശ്,എബിൻ,പൂജ, ധന്യ എന്നിവർ പ്രസംഗിച്ചു.