bhinna-sheshi
മല്ലപ്പള്ളിയിൽ നടന്ന ലോകഭിന്നശേഷി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ലോകഭിന്നശേഷി ദിനാചരണം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മല്ലപ്പള്ളി സി.എം.എസ്.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ്,ബി.പി.ഒ. കെ.രവികുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ,ഉണ്ണികൃഷ്ണൻ നടുവിലെമുറി,പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് കുമാർ വടക്കേമുറി,എബി മേക്കരിങ്ങാട്ട്,എ.ഇ.ഒവി.നളിനി,ഡോ.ശ്രീജ,ഹെഡ്മാസ്റ്റർ ഡബ്ല്യു.ജെ വർഗീസ്, പി.ടി.എ പ്രസിഡന്റ് ബിജു പുറത്തൂടൻ,അജയകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.