പന്തളം: അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ പൊതുവിതരണ വകുപ്പ് കേസ് എടുത്തു. പന്തളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ന്യൂ ആര്യാസ് വെജിറ്റേറിയൻ ഹോട്ടലിനെതിരെയാണ് കേസ്.ശബരിമല സീസണിൻ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കേണ്ട വിലവിവരപട്ടിക ജില്ലാ കളക്ടർ നിശ്ചയിച്ചു നൽകിയിരുന്നു. അതിന് വിരുദ്ധമായാണ് ഇവർ അമിത വില ഈടാക്കുന്നത്. ഉഴുന്നുവടയ്ക്ക് 12. മസാല ദോശയ്ക്ക് 55 ബ്രൂ കോഫിക്ക് 20 രൂപയുമാണ് ഇവർ വാങ്ങുന്നത്. പന്തളത്ത് പല കടകളിലും വില വിവരപട്ടിക പ്രദർശിപ്പിച്ചിട്ടില്ല. അമിതവിലയും ,അളവും തൂക്കവും കുറവുമാണ്. ഇതുസംബന്ധിച്ച് ഉപഭോക്താക്കൾ നിരവധി തവണ കടഉടമകളുമായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. മിക്ക കടകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ പലവിധ രോഗങ്ങളും ഉള്ളവരാണന്ന് പറയുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വേണ്ട പരിശോധന നടത്തുന്നില്ല. വൃത്തിഹീനമായ സ്ഥലത്താണ് പല തട്ടുകടകളും നടത്തുന്നത്.