റാന്നി: ജനമൈത്രി പൊലീസ് ജില്ലയിലെ തിരുവല്ല,റാന്നി,പുളിക്കീഴ്, കീഴ് വായ്പൂര്, പെരുംമ്പെട്ടി,വെച്ചൂച്ചിറ,പെരുനാട് പൊലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കുന്ന ബെൽ ഒഫ് ഫെയ്ത്ത് ആൻഡ് ബി.എസ്.എൻ.എൽ ഹോട്ട് ടൈം പദ്ധതിയുടെ ഉദ്ഘാടനം ജനമൈത്രി നോഡൽ ഓഫീസർ ഡി.വൈ.എസ്.പി സുധാകരപിള്ള ഉദ്ഘാടനം ചെയ്തു.റാന്നി എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു.എസ്.എച്ച്.ഒ മാരായ സരേഷ് കുമാർ, മനോജ് കുമാർ അനിൽ റാവുത്തർ,എസ്.ഐ സിദ്ദിഖ്, ബിനുകുമാർ, ശ്രീനി ശാസ്താംകോവിൽ, ഗിരി ജേന്ദ്രൻ, ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.