07-lebi-philip
വൈ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലി അന്തർജില്ലാ ബാസ്‌കറ്റ് ബോൾ ഫെസ്റ്റ് വെണ്ണിക്കുളം ബഥനി അക്കാദമി സ്റ്റേഡിയത്തിൽ മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വെണ്ണിക്കുളം :വൈ.എം.സി.എ തിരുവല്ലാ സബ് റീജിയന്റെ നേതൃത്വത്തിൽ വെണ്ണിക്കുളം വൈ.എം.സി.എ, ബഥനി അക്കാദമി എന്നിവയുടെ സഹകരണത്തിൽ ശതോത്തര പ്ലാറ്റിനം ജൂബിലി ടൂർണമെന്റ് വെണ്ണിക്കുളം ബഥനി അക്കാദമി സ്റ്റേഡിയത്തിൽ ആരംഭിച്ചു.കല്ലാക്കുന്നേൽ കുഞ്ഞൂഞ്ഞ് ആൻഡ് കുഞ്ഞൂഞ്ഞമ്മ എവർ റോളിംഗ് ട്രോഫിയ്ക്കു വേണ്ടിയുള്ള ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് വൈ.എം.സി.എ മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ.ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജോസഫ് നെല്ലാനിക്കൻ,ജനറൽ കൺവീനർ സുനിൽ മറ്റത്ത്,പി.ജി.വറുഗീസ് കുട്ടി,കെ.സി.മാത്യു, ലിനോജ് ചാക്കോ,ലാൽജി വർഗീസ്,സ്‌കൂൾ പ്രിൻസിപ്പൽ ഷീബാ മാത്യൂസ്,ജോ ഇലഞ്ഞിമൂട്ടിൽ,ജോർജ്ജ് ഈപ്പൻ കല്ലാക്കുന്നേൽ,ജോസ് പള്ളിപറമ്പിൽ,തോമസ് കോശി,ബ്ലസൻ തോമസ്,ശിവ വെങ്കിടേശ് എന്നിവർ പ്രസംഗിച്ചു.ഒന്നാം ദിവസം മാർഡയനേഷ്യസ് മല്ലപ്പള്ളിയും,ബഥനി അക്കാദമിയും ജേതാക്കളായി.