പന്തളം: പന്തളം നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കേരളാ കോൺഗ്രസ് അംഗം കെ.ആർ.രവി യു.ഡി.എഫ് ആദർശങ്ങൾക്കും ആശയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിച്ച ഇയാൾ പന്തളം നഗരസഭയിൽ ബി.ജെ.പി സി.പി.എമ്മിനോടൊപ്പം ചേർന്ന് അഴിമതിക്കു കൂട്ടുനിൽക്കുകയും ആർ.എസ്.എസ്,ബി.ജെ.പി വേദികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.രാഷ്ട്രീയ മാന്യത കാണിക്കാത്ത ഇത്തരം ആളുകൾ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി അംഗങ്ങളായ എൻ.ജി. സുരേന്ദ്രൻ അഡ്വ.കെ.എസ്.ശിവകുമാർ,എ.നൗഷാദ് റാവുത്തർ,കെ.ആർ.വിജയകുമാർ,പന്തളം മഹേഷ്, ജി.അനിൽകുമാർ.എം.ജി .രമണൻ,ആനി ജോൺ തുണ്ടിൽ,മഞ്ജുവിശ്വനാഥ്,സുനിതാ വേണു എന്നിവർ ആവശ്യപ്പെട്ടു.