പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്ന് കെ.പി.എസ്.ടി.എ. ഡിസംബർ 21, 22,23 തീയതികളിൽ ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ തീരുമാനിച്ച ഗണിതോൽസവം മാറ്റിവയ്ക്കണം. അവധിദിനങ്ങൾ കവർന്നെടുക്കുന്നത് അംഗീകരിക്കില്ല. പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാനുളള പദ്ധതികൾ ക്യു. എെ.പി മീറ്റിംഗുകളിൽ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുന്ന കീഴ്വഴക്കങ്ങളെ സർക്കാർ കാറ്റിൽപ്പറത്തുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്ത് യോഗം ഉദ്ഘാടനം ചെയ്തു. പി.എ അബ്ദുൾ കരീം അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.എൻ.സദാശിവൻ പിളള, വർഗീസ് ജോസഫ്, എസ്.പ്രേം, എം.എം ജോസഫ്, ബിജു തോമസ്, ജോൺ ജോയ് എന്നിവർ സംസാരിച്ചു.