07-jiji-george
അഖിലേന്ത്യാ കിസാൻ സഭ കോഴഞ്ചേരി മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി:കൃഷിക്കാരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക, എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആറന്മുളയിൽ കൂടിയ അഖിലേന്ത്യാ കിസാൻ സഭാ സമ്മേളനം കേന്ദ്രസ‌ർക്കാരിനോട്ആവശ്യപ്പെട്ടു.അഖിലേന്ത്യാ കിസാൻ സഭാ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടിജി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ,സി.പി.ഐ കോഴഞ്ചേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ആർ.ശരത് ചന്ദ്രകുമാർ,അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം വി.കെ.പുരുഷോത്തമൻ പിള്ള,ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻപിള്ള,എ.ഐ.ടി.യു.സി കോഴഞ്ചേരി മണ്ഡലം സെക്രട്ടറി രാജു കടക്കരപ്പള്ളി, ബി.കെ.എം.യു കോഴഞ്ചേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.ടി തങ്കൻ,എൻ.ആർ.ഇ.ജി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഉഷാരവി,കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റി സെക്രട്ടറി സിന്ധു രവി,എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.‌എൻ. ലാൽ കുമാർ,ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കൽ,സി.പി.ഐ ആറന്മുള ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സജി എന്നിവർ സംസാരിച്ചു. ടി.ജി.വർഗീസ് (പ്രസിഡന്റ്),ചന്ദ്രശേഖരകുറുപ്പ് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയെയും രൂപീകരിച്ചു.