അടൂർ: അന്യായമായ നികുതി വർദ്ധിപ്പിച്ചതിലും എൽ.ഡി.എഫ് ഭരണ സമിതിയുടെ വികസന മുരടിപ്പിനെതിരെയും യു.ഡി.എഫ് കൗൺസിലർമാർ നഗരസഭക്കു മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷനായി.തേരകത്ത് മണി,തോപ്പിൽ ഗോപകുമാർ,ഏഴംകുളം അജു,വർഗീസ് പേരയിൽ,മണ്ണടി പരമേശ്വരൻ,ഷൈജു ഇസ്മയിൽ,പൂരം ശശി,എസ്.ബിനു,ബിജു വർഗീസ്,രാഹുൽ മാങ്കൂട്ടത്തിൽ,കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.