അടൂർ: പട്ടികജാതി വികസനവകുപ്പിന്റേയും എൽ.ഐ.സിയുടേയും നേതൃത്വത്തിൽ നടത്തുന്ന വാത്സല്യനിധി ഇൻഷുറൻസ് പദ്ധതിയുടെ പോളിസി സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു.ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ,അടൂർ നഗരസഭ അദ്ധ്യക്ഷ ഷൈനി ബോബി,എസ്.രാധാകൃഷ്ണൻ,ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ് ബീന, അഡ്വ.സി.പ്രകാശ്,കെ.എം ഗോപി,കെ.കെ ശ്രീധരൻ,കെ.കുമാരൻ, സി.രാധാകൃഷ്ണൻ,സി.എൻ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.